മരുന്ന് വാങ്ങാനും പുറത്തേക്കു പോകേണ്ടാ. ഒറ്റ വിളിക്കു കാര്യം നടത്താം....Aster pharmacy @ Varappuzha

വരാപ്പുഴ ബസിലിക്ക പള്ളിയിലെ വൈകുന്നേരത്തെ കുർബാനയിൽ പങ്കെടുത്തു, കടമക്കുടി വഴി കറങ്ങി ചെട്ടിഭാഗത്തു എത്തിയപ്പോൾ ചിന്ന ചിന്ന ആശ....ചിറകടിക്കും ആശ.. ഒരു ഞായറാഴ്ചയുടെ ആലസ്യത്തിൽ കുറച്ചു മധുരം നുകരാൻ മോഹം. നവ്യാ ബേക്കറിക്ക് തൊട്ടു വണ്ടി നിറുത്തി. അപ്പോഴാണ് ആസ്റ്റർ ഫർമസി ശ്രദ്ധയിൽ പെട്ടത്. ഞായറാഴ്ച തുറന്നു പ്രവർത്തിക്കുന്നതിൽ സന്തോഷം തോന്നി. കയ്യിലെ ചില മരുന്നുകൾ കഴിഞ്ഞിരിക്കുന്നതിനാൽ കയറി. വാങ്ങി. കുറച്ചു നല്ല ഡിസ്‌കൗണ്ട് ഒക്കെ തന്നു. ആദ്യത്തെ മാർക്കറ്റിങ് തന്ത്രം ഒക്കെ ആയിരിക്കാം, എന്നാലും ഡിസ്‌കൗണ്ട് ഡിസ്‌കൗണ്ട് തന്നെ. ഇവർ ഓഫർ ചെയ്യുന്ന രണ്ടു സർവിസുകൾ എനിക്ക് ഉപകാരപ്രദം ആയി തോന്നി. ഹോം ഡെലിവെറിയും, മരുന്ന് കഴിയാറാവുമ്പോൾ ഉള്ള ഓര്മപ്പെടുത്തലുകളും....വൈകുന്നേരം പതിനൊന്നു മണി വരെ പ്രവർത്തിക്കും എന്നാണവർ പറഞ്ഞത്. അപ്പോൾ ഇനി മരുന്ന് വാങ്ങാനും പുറത്തേക്കു പോകേണ്ടാ. ഒറ്റ വിളിക്കു കാര്യം നടത്താം....

Phone number : 0484 2993750 , Market junction, Varappuzha, Chettibhagam

For more details click here