Varappuzha talkies - Trunk box


ചില ഭ്രാന്തുകൾ ജീവിതം ആസ്വാദ്യകരം ആക്കും. ഒന്നിലും ഒരു താല്പര്യം ഇല്ലെങ്കിൽ വെറുതെ ചുമടുതാങ്ങികളായി ജീവിതം ജീവിച്ചു തീർക്കാം എന്നല്ലേ ഉള്ളൂ. ഫോട്ടോഗ്രാഫി കമ്പം കയറി നടക്കുന്ന കാലം...ഇപ്പോഴും ഉണ്ട്...പക്ഷെ പണ്ടത്തെ അത്രയ്ക്ക് ഇല്ല...അത്രയേ ഉള്ളൂ. നമ്മളിൽ എല്ലാവരിലും തന്നെ ഓരോ തരം ഭ്രാന്തുകൾ ഇൻസ്റ്റാൾ ചെയ്തിട്ടാണ് സൃഷ്ടാവ് നമ്മെ ഇങ്ങോട്ടു വിട്ടത് എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. പിന്നെ മറ്റുള്ളവർ എന്ത് വിചാരിക്കും, പരാജയപ്പെടുമോ എന്നീ ഭയങ്ങളാൽ അവയിൽ നിന്നെല്ലാം പിൻവാങ്ങി മരിച്ചു ജീവിക്കുന്ന മലയാളി....


അങ്ങിനെ ഒരു ദിവസം, കടമ്മകൂടി ഫോട്ടോ എല്ലാം എടുത്തു നവ്യയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ജോമോനെ കണ്ടു. ഞങ്ങൾ ഫോട്ടോഗ്രാഫിയെ ഒക്കെ കുറിച്ച് കുറച്ചു നേരം കുശലം പറഞ്ഞു. അന്ന് ജോമോൻ പറഞ്ഞു തന്റെ താല്പര്യം വീഡിയോ ചെയ്യുന്നതിലാണ് എന്ന്. അന്നുമുതൽ ജോമോനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. അപ്പോഴാണ് ജോമോന്റെ ട്രങ്ക് ബോക്സിനെ റിലീസ്. കാത്തിരുന്നു കണ്ടു എന്ന് തന്നെ പറയാം. തരക്കേടില്ല...ഒരു നല്ല തീം....കടമക്കുടിയുടെ ബാക് ഗ്രൗണ്ടിൽ...നല്ല സൗണ്ടും എഡിറ്റിംഗും ഒക്കെ....ഫോട്ടോഗ്രാഫി കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി.

ഇതുപോലുള്ള ഒരു പ്രൊജക്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടും, പണച്ചെലവും എല്ലാം ആലോചിക്കുമ്പോൾ ജോമോൻ എന്ന വരാപ്പുഴ കാരനെ നമസ്കരിക്കുന്നു.

എല്ലാവരും ഈ ഷോർട് ഫിലിം ഇരുപതു മിനിറ്റ് ഒന്ന് കാണണം...അത് ജോമോന് കൂടുതൽ ഫിലിമുകൾ ചെയ്യാനുള്ള പ്രചോദനം ആകും.....